ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയ ആം ആദ്‌മി പാര്‍ട്ടിക്ക് ഒരു ദു:ഖമുണ്ട്. കാരണം ഒരു പ്രതിപക്ഷമില്ല. എഴുപതില്‍ 67 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി വിജയം ഉറപ്പിക്കുമ്പോള്‍ മൂന്നു സീറ്റില്‍ മാത്രമാണ് ബി ജെ പിക്ക് പ്രാതിനിധ്യം ഉള്ളത്.
പത്തുശതമാനം സീറ്റുകളില്‍ വിജയിച്ചാല്‍ മാത്രമേ പ്രതിപക്ഷപദവിക്ക് അര്‍ഹതയുള്ളൂ. എന്നാല്‍, അത്രയും സീറ്റ് ലഭിക്കാത്തതിനാല്‍ പ്രതിപക്ഷപദവി അലങ്കരിക്കാന്‍ ബി ജെ പിക്ക് കഴിയില്ല.
സമയം, രണ്ടുമണിയോട് അടുക്കുമ്പോള്‍ 35 സീറ്റുകളില്‍ ജയിച്ച ആം ആദ്മി പാര്‍ട്ടി 32 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. അതേസമയം, രണ്ടു സീറ്റുകളില്‍ ബി ജെ പി ജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ബി ജെ പി മുന്നേറുകയാണ്.
2013 ഡിസംബറില്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ അങ്കംകുറിച്ചപ്പോള്‍ ആം ആദ്മിയുടെ വോട്ട് വിഹിതം 29.64 ശതമാനമായിരുന്നു. എന്നാല്‍ ഇത്തവണ അത് 55ശതമാനത്തോളമാണ്.