പതിനെട്ടു വയസുകാരിയായ മകളെ പ്രണയ ബന്ധത്തിന്റെ പേരില്‍ അമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കര്‍ണാടക സ്വദേശി വെങ്കട്ടമ്മയാണ് മകളെ ക്രൂരമായി കൊന്നത്. സംഭവമായി ബന്ധപ്പെട്ട് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
പഠനത്തില്‍ ശ്രദ്ധിക്കാതെ മകള്‍ അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പരീക്ഷയില്‍ തോറ്റതിനാണ് അമ്മ മകളെ തലക്കടിച്ച് കൊന്നതെന്ന് വെങ്കട്ടമ്മ പൊലീസില്‍ മൊഴി നല്‍കി. പ്രണയത്തിന്റെ പേരില്‍ സ്വന്തം മകളെ കൊലപ്പെടുത്തിയതറിഞ്ഞ് നാട്ടുകാരും പൊലീസ് ഞെട്ടി.