പ്രകൃതിവിരുദ്ധ പീഡനം: അധ്യാപകന്‍ അറസ്‌റ്റില്‍

Webdunia
ബുധന്‍, 23 മാര്‍ച്ച് 2011 (17:33 IST)
പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്‌റ്റിലായി. ഇനായത് നഗറിലെ അഹ്‌ലെ-സുന്നത്ത് മദ്രസയിലെ അധ്യാപകനായ ഷകിബ് ഖാനാണ് പൊലീസ് പിടിയിലായത്. ഇരുപത്തിയെട്ട് വയസ്സുകാരനാണ് ഇയാള്‍.

മൂന്ന് ദിവസം ഇയാള്‍ കുട്ടിയെ തടങ്കലില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. മദ്രസയിലെ ഇയാളുടെ മുറിയിലാണ് കുട്ടിയെ പാര്‍പ്പിച്ചിരുന്നത്. അവിടെ നിന്ന് രക്ഷപ്പെട്ട് ഓടിയ കുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് ചൊവ്വാഴ്ച പൊലീസെത്തി ഇയാളെ പിടികൂടി.

കുട്ടി കൊല്‍ക്കത്ത സ്വദേശിയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മറ്റു കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിരുന്നോ എന്നറിയാന്‍ അന്വേഷണം നടക്കുകയാണ്. ഇതിനായി മദ്രസ അധികൃതരെയും മറ്റ് അധ്യാപകരെയും ചോദ്യം ചെയ്ത് വരികയാണ്.