പൊലീസ് തലയെണ്ണണ്ടെന്ന് സുപ്രീംകോടതി

Webdunia
ബുധന്‍, 6 ഫെബ്രുവരി 2013 (18:27 IST)
PRO
PRO
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ തലയെണ്ണലിന് പൊലീസ് വേണ്ടെന്ന് സുപ്രീം കോടതി. തലയെണ്ണലിന് പോലീസിനെ നിയോഗിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ആധാര്‍ അടക്കമുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ തലയെണ്ണലിന് ഉപയോഗിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ കെ.എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

വിദ്യാഭ്യാസ വകുപ്പിന്റെ കണക്കെടുപ്പില്‍ വിശ്വാസ്യത കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ ഹൈക്കോടതി വിധി അപ്രായോഗികമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ കണക്കെടുപ്പില്‍ വിശ്വാസ്യത കുറയുന്നതിനാല്‍ എയ്ഡഡ് സ്‌കൂളുകളില്‍ അധിക അധ്യാപക തസ്തിക സൃഷ്ടിക്കേണ്ടിവരുന്നുണ്ടെന്നും ഇത് ഖജനാവിന് ബാധ്യതയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തലയെണ്ണല്‍ പോലീസിനെ ഏല്‍പ്പിച്ചത്.