പൊലീസില്‍ സ്ത്രീകള്‍ ന്യൂനപക്ഷമാണ്!

ഞായര്‍, 31 മാര്‍ച്ച് 2013 (17:12 IST)
PRO
PRO
ഇന്ത്യയിലെ പോലീസ് സേനയില്‍ സ്ത്രീകള്‍ ന്യൂനപക്ഷമാണ്. 5.33 ശതമാനം മാത്രമാണ് സ്ത്രീപ്രാതിനിധ്യമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 15,85,117 പേര്‍ ജോലി ചെയ്യുന്ന സംസ്ഥാന പോലീസ് സേനകളില്‍ ആകെയുള്ളത് 84,479 സ്ത്രീകള്‍ മാത്രം.

ഉത്തര്‍ പ്രദേശില്‍ 2,586, ആന്ധ്ര പ്രദേശില്‍ 2,031, ബീഹാറില്‍ 1,485, മധ്യപ്രദേശില്‍ 3,010 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ വനിതാ പോലീസുകാരുടെ എണ്ണം. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢുമാണ് വനിതാ പ്രാതിനിധ്യത്തില്‍ മുന്‍പില്‍. മഹാരാഷ്ട്ര പോലീസ് സേനയില്‍ 1,34,696 സ്ത്രീകള്‍ ജോലിചെയ്യുന്നു. തമിഴ്‌നാട്ടില്‍ 95,745 വനിതാ പോലീസുകാരാണ് ഉള്ളത്. ചണ്ഡിഗഢ് പോലീസ് സേനയുടെ 13.48 ശതമാനം സ്ത്രീകളാണ്.

ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തോടെ വനിതാ പോലീസുകാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. 2011ല്‍ മാത്രം 2,28,650 സ്ത്രീപീഡന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 24,206 കേസുകള്‍ സ്ത്രീപീഡന കേസുകളാണ്. ഈ സാഹചര്യത്തില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

വെബ്ദുനിയ വായിക്കുക