ഐ ടി സെക്‌ടറിന് കൂടുതല്‍ പിന്തുണയുമായി പൊതു ബജറ്റ്. ‘സ്റ്റാര്‍ട് അപ്’ പദ്ധതികള്‍ക്ക് പിന്തുണ നല്കും. ഇതിനായി 1000 കോടി രൂപ മാറ്റി വെയ്ക്കും.
ജന്‍ ധന്‍ യോജന പോസ്റ്റ് ഓഫീസിലേക്ക് വ്യാപിപ്പിക്കും. രാജ്യത്ത് വിദ്യാഭ്യാസമില്ലാത്തവര്‍ക്കായി പുതിയ തൊഴില്‍ പദ്ധതി ആരംഭിക്കും. ‘നയീ മന്‍സീല്‍’ എന്നാണ് ഈ പദ്ധതിക്ക് പേര് നല്കിയിരിക്കുന്നത്. നിലവിലെ തൊഴിലുറപ്പ് പദ്ധതി തുടരും.
പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിയമനിര്‍മ്മാണം നടത്തും. പുതിയ പദ്ധതികള്‍ക്കായി ഏകജാലകസംവിധാനം കൊണ്ടു വരും.
ചെറുകിട സംരംഭകര്‍ക്കായി മുദ്ര ബാങ്ക്. പൊതുമേഖല തുറമുഖങ്ങള്‍ പങ്കാളിത്തത്തോടെ ഉള്ളതാക്കും.