പെണ്ണുകിട്ടാത്തതില്‍ മനം‌നൊന്ത് യുവാവ് ജീവനൊടുക്കി

തിങ്കള്‍, 20 ജനുവരി 2014 (14:07 IST)
PRO
PRO
തനിക്ക് ജീ‍വിതസഖിയായി ആരെയും ലഭിക്കാത്തതില്‍ മനം‌നൊന്ത് 27കാരന്‍ ആത്മഹത്യ ചെയ്തു. കൃഷ്ണഗിരി ജില്ലയിലെ മാദരഹള്ളി സ്വദേശിയായ എം കാര്‍ത്തികേയനാണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. കട നടത്തിവരികയായിരുന്നു ഇയാള്‍.

ഒരുവര്‍ഷത്തിലേറെയായി കാര്‍ത്തികേയനും കുടുംബവും വധുവിനെ തേടുന്നുണ്ട്. എന്നാല്‍ യോജിച്ച പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. പൊങ്കല്‍ ദിവസം യുവാവിന്റെ മാതാപിതാക്കള്‍ അടുത്ത ഗ്രാമത്തിലുള്ള ഒരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിക്കാന്‍ പോയി. പക്ഷേ ആ വിവാഹവും മുടങ്ങി.

ഇതോടെ മാനസികമായി തകര്‍ന്നതിനാലാണ് യുവാവ് നദിക്കരയിലെ മരത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്തത് എന്നാണ് വിവരം. ഗ്രാമീണര്‍ ആണ് വിവരം പൊലീസില്‍ അറിയിച്ചത്.

വെബ്ദുനിയ വായിക്കുക