പതിനാറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ആശാറാം ബാപ്പുവിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.
പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അച്ഛനെതിരെ ആശാറാം ബാപ്പു വധഭീഷണി നടത്തിയതായി തെളിയിക്കുന്ന ചില തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി റിമാന്‍ഡ് കാലാവധി നീട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓഗസ്റ്റ് പതിനഞ്ചിന് ജോധ്പുര്‍ ആശ്രമത്തില്‍ വെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആശ്രമത്തിലെ ഹോസ്റ്റലില്‍ അന്തേവാസിയായിരുന്നു പീഡനത്തിനിരയായെന്ന് പറയപ്പെടുന്ന കുട്ടി.