പിഞ്ചുകുഞ്ഞുങ്ങളുടെ മരണമൊന്നും പ്രശ്നമല്ല; പാരമ്പര്യ രീതിയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിക്കാന്‍ യോഗിയുടെ ഉത്തരവ്

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (14:10 IST)
ഗോരഖ്പുരിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ എഴുപതിലേറെ കുഞ്ഞുങ്ങള്‍ മരിച്ചതിന്റെ നടുക്കം മാറുന്നതിനു മുമ്പുതന്നെ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാന്‍ യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഉത്തരവ്. ഇക്കാര്യവുമായി ബന്ധപ്പെട്ട ഉത്തരവ് ഡിജിപിയായ സുല്‍ഖാന്‍ സിങ്ങിന് ആദിത്യനാഥ് കൈമാറുകയും ചെയ്തു.  
 
വളരെ പ്രധാനപ്പെട്ട ആഘോഷമാണ് കൃഷ്ണാഷ്ടമിയെന്നും പാരമ്പര്യ രീതിയില്‍തെന്ന അത് ആഘോഷിക്കാന്‍  പൊലീസ് ശ്രമിക്കണമെന്നും ആദിത്യനാഥ്, ഡിജിപിക്ക് നല്‍കിയ വിജ്ഞാപനത്തില്‍ പറയുന്നു. എഴുപതിലേറെ കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ അനാസ്ഥ പൂര്‍ണമായും നിരാകരിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് ആദിത്യനാഥ് നടത്തിയത്.
 
മസ്തിഷ്‌ക ജ്വരം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നായിരുന്നു ആശുപത്രി സന്ദര്‍ശിച്ച യുപി മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം, രാജ്യത്തെ നടുക്കിയ ഇത്തരമൊരു വലിയ ദുരന്തമുണ്ടായിട്ടുപോലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ മോദി മൗനം പാലിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനമാണ് രാജ്യത്താകമാനം ഉയര്‍ന്നു വരുന്നുന്നത്
Next Article