തങ്ങളുടെ അധികാര പരിധി ചോദ്യം ചെയ്യാന്‍ പാര്‍ട്ടിയേയോ വ്യക്‌തിയേയോ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇലക്ഷന്‍ കമ്മീഷന്റെ അധികാരം ഭരണഘടന വിഭാവനം ചെയ്‌തിട്ടുള്ളതാണ്. അതിന്റെ ഉത്തരവാദിത്വം കാട്ടുന്നതില്‍ വ്യക്‌തികളേയോ പാര്‍ട്ടികളേയോ ഭയപ്പെടേണ്ടതില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി എസ് സമ്പത്ത് പറഞ്ഞു.
വാരാണസിയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്രമോഡിക്ക് റാലി നടത്താനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കമ്മീഷനെതിരേ പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ പ്രത്യേക വാര്‍ത്താസമ്മേളനം നടത്തിയത്.
ഏറ്റവും സുതാര്യമായ തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയതോടെയാണ് വിമര്‍ശനങ്ങള്‍ വര്‍ധിച്ചത്. ഒരു ദേശീയപാര്‍ട്ടി തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ രംഗത്ത് വന്നത് ദൗര്‍ഭാഗ്യകരമായി പോയി. മുതിര്‍ന്ന നേതാക്കള്‍ കമ്മീഷനെതിരേ പരാമര്‍ശം നടത്തുമ്പോള്‍ പക്വത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.