പാമ്പു കടിച്ച കാര്യം അറിയാതെ കുഞ്ഞിന്‌ മുലയൂട്ടി; മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങി

Webdunia
വെള്ളി, 3 ജൂണ്‍ 2016 (15:45 IST)
പാമ്പുകടിയേറ്റ കാര്യം അറിയാതെ മുലയൂട്ടിയ അമ്മയും കുഞ്ഞും മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ലത്ത്‌ചനാപള്ളിയിലാണ്‌ ഈ സംഭവം നടന്നത്‌. പതിനെട്ട്‌ മാസം മാത്രം പ്രായമുള്ള കുഞ്ഞും കുഞ്ഞിന്റെ അമ്മയുമാണ്‌ മരിച്ചത്‌.
 
ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ചന്ദ്രകലയെന്ന് യുവതി. ഉറക്കത്തിനിടയില്‍ കാലിലെന്തോ കടിച്ചപോലെ തോന്നിയതിനാല്‍ അവ്ര് എഴുന്നേറ്റു നോക്കികുകയും ഒന്നുംകാണാത്തതിനാല്‍ ഉറങ്ങുകയും ചെയ്തു.
 
എന്നാല്‍ കുഞ്ഞ് വാശിപിടിച്ച് കരയാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ചന്ദ്രകല കുഞ്ഞിന്‌ മുലപ്പാല്‍ നല്‍കുകയായിരുന്നു. പാല്‍ കുടിച്ച്‌ കഴിഞ്ഞ ഉടന്‍‌തന്നെ കുട്ടി മരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മയും മരണത്തിന്‌ കീഴടങ്ങുകയായിരുന്നു.
 
പാമ്പിന്റെ വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് കുഞ്ഞ്‌ മരിച്ചതെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു. ചന്ദ്രകലയുടെ ശരീരത്തിലും വിഷം വ്യാപിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article