പാകിസ്ഥാന്‍ അധീന കശ്മീരില്‍ നിന്നു ചൈനയിലേക്ക് റയില്‍വേ ലൈന്‍ നിര്‍മിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തില്‍ ഇന്ത്യ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയുടെ പ്രദേശത്തുകൂടി റയില്‍പ്പാത നിര്‍മ്മിക്കാനുള്ള പാകിസ്ഥാന്റെ നീക്കം തെറ്റാണെന്ന് പ്രതിഷേധം അറിയിച്ച വിദ്ദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി പറഞ്ഞു.
ചൈനയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ്ങിലെ പ്രവിശ്യയിലുള്ള പ്രസിദ്ധമായ സില്‍ക്ക് വ്യാപാരനഗരം കസ്ഗറില്‍ നിന്ന് കുഞ്ചറാബ് ചുരം വഴി പാക് അധീന കശ്മീരിലേക്കാണു റെയില്‍വെ പാത നിര്‍മിക്കുക. ഈ പാത പാകിസ്ഥാനിലെ റയില്‍വേ പാതയുമായി ബന്ധിപ്പിക്കും.
തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മൂന്നാം രാഷ്ട്രത്തിന്റെ ഇടപെടല്‍ പാടില്ല എന്നാണ് ഇന്ത്യയും പാകിസ്ഥാനും, ഇന്ത്യയും ചൈനയും തമ്മിലുള്ള ധാരണ. അതിനാല്‍ ഈ പ്രശ്നം ഇരു രാജ്യങ്ങളും ഒരുമിച്ചു ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നാണു കരുതുന്നത്.
തന്ത്രപ്രധാന വിഷയങ്ങളില്‍ ഇന്ത്യ- യുഎസ് ചര്‍ച്ചകള്‍ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ജൂണ്‍ 24ന് ഇന്ത്യ സന്ദര്‍ശിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ രഞ്ജന്‍ മത്തായി പറഞ്ഞു.