പാകിസ്ഥാനെതിരെ തിരിച്ചടിക്കുമ്പോള്‍ നമ്മുടെ സൈനികര്‍ വെടിയുണ്ടകളുടെ എണ്ണം നോക്കേണ്ട കാര്യമില്ല: രാജ്‌നാഥ്‌സിങ്ങ്

തിങ്കള്‍, 27 ജൂണ്‍ 2016 (08:03 IST)
ഇന്ത്യ- പാക് അതിര്‍ത്തിയില്‍ പാക് വെടിവെപ്പിന് തിരിച്ചടി നല്‍കുമ്പോള്‍ യാതൊരു ഉപേക്ഷയും കാണിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ്. ജാര്‍ഘണ്ഡില്‍ നടന്ന ബി ജെ പിയുടെ വൃക്ഷത്തൈ നടല്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
 
അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഒരു തവണ വെടിവെപ്പുണ്ടായാല്‍ പിന്നെ തിരിച്ചടിക്കാന്‍ നമ്മുടെ സൈനികര്‍ വെടിയുണ്ടകളുടെ എണ്ണം നോക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
ആദ്യം വെടിയുതിര്‍ക്കുന്നത് നമ്മുടെ ഭാഗത്ത് നിന്നാകരുത്‌. തീവ്രവാദം തടയാന്‍ പാകിസ്ഥാന്‍ ഇതുവരേയും തയാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാംപോറില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്‌. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക