റോഡിലൂടെ പോയ പശൂവിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസ് ജീപ്പ് ഇടിച്ച് സ്ത്രീ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജീപ്പ് നിയന്ത്രണം വിട്ട് സ്ത്രീയുടെ ദേഹത്ത് പാഞ്ഞു കയറുകയായിരുന്നു.
ഉഷാ ദേവിയെന്ന 60 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍ പ്രദേശിലെ ഹരിയ ടൌണ്‍ ഷിപ്പിനടുത്ത് വെച്ചാണ് സംഭവം നടന്നത്. ഉഷാ ദേവിയും തന്റെ കൊച്ച് മക്കളും ഒന്നിച്ച് റോഡിലൂടെ പോകും വഴിയാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് കാര്യമായ കുഴപ്പങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.