പത്തൊന്‍പതുകാരിയായ നവവധുവിനെ ഭര്‍ത്താവും കുടുംബവും കൊലപ്പെടുത്തി; കാരണം കേട്ടാല്‍ ഞെട്ടും !

വ്യാഴം, 8 ജൂണ്‍ 2017 (10:12 IST)
പത്തൊന്‍പതുകാരിയായ നവവധുവിനെ ഭര്‍ത്താവ് കൊലപ്പെടുത്തി. കര്‍ണ്ണാടകയിലെ ബിദര്‍ ജില്ലയിലെ തണ്ഡയിലാണ് സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് ഭര്‍ത്താവ് ദിലീപ് സംശയത്തിന്റെ പേരില്‍ 19 കാരിയായ ദീപയെ കൊലപ്പെടുത്തിയത്. 
 
ഒരാഴ്ച മുന്‍പാണ് ദിലീപ് ദീപയെ വിവാഹം കഴിച്ചത്. മാതാപിതാക്കള്‍ ഇല്ലാത്ത ദീപയെ വലിയതോതില്‍ സ്ത്രീധനം നല്‍കിയാണ് സഹോദരന്‍ ദിലീപിന് വിവാഹം കഴിച്ച് നല്‍കിയത്. ദിലീപിന് പുറമേ ദീപയുടെ കൊലപാതകത്തില്‍ ഭര്‍ത്താവിന്റെ അമ്മയ്ക്കും ഭര്‍ത്പിതാവ് സോമല്ലയ്ക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
 
കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കിണറ്റില്‍ ഇടുകയാണ് പ്രതികള്‍ ചെയ്തത്. വിവാഹത്തിന് ശേഷം വീട്ടില്‍ എത്തിയ ഭാര്യ നിരന്തരം ഫോണില്‍ സംസാരിക്കുന്നതാണ് ദിലീപില്‍ സംശയമുണ്ടാക്കിയത്. അതേ സമയം തന്റെ ബാല്യകാല സുഹൃത്തായ അമ്മാവന്റെ മകനോട് നിരന്തരം ദീപ സംസാരിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക