പണം തട്ടിപ്പ്: ലീനാ മരിയാ പോളിന്റെ കൂട്ടാളി ബാലാജി പിടിയില്‍
വെള്ളി, 5 ജൂലൈ 2013 (18:39 IST)
PRO
PRO
തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മലയാളി നടി ലീനാ മരിയാ പോളിന്റെ കൂട്ടാളി ബാലാജി എന്ന ചന്ദ്രശേഖര്‍ പിടിയിലായി. കൊല്‍ക്കത്തയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടിച്ചത്.
കാനറാ ബാങ്കില്‍ നിന്നും 19 കോടി രൂപ തട്ടിയ എന്ന കേസിലാണ് ബാലാജിയെ പിടികൂടിയിരിക്കുന്നത്. ലീനയുടെ ലിവിംഗ് ടുഗദര്‍ പാര്‍ട്‌നറാണ് ബാലാജി. ഡല്‍ഹിയിലെ ഫാംഹൌസില്‍ ലീനയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
വഞ്ചനാ കേസില്‍ ഡല്‍ഹി പൊലീസാണ് ലീനയെ അറസ്റ്റ് ചെയ്തത്. ചെന്നൈ ക്രൈം ബ്രാഞ്ചിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അറസ്റ്റ്.