ദീപാവലി ദിവസങ്ങളില്‍ ഡല്‍ഹിയില്‍ പടക്കവില്‍പ്പന നിരോധിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ സുപ്രീംകോടതിക്ക് മുന്നിലെത്തി പടക്കം പൊട്ടിച്ചു. പടക്കം പെട്ടിക്കുന്നതിന് പുറമേ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടു കൂടിയാണ് ഒരുസംഘം ആളുകള്‍ സുപ്രീംകോടതിക്ക് മുന്നിലെത്തി പടക്കം പൊട്ടിച്ചത്.
അതേസമയം പടക്കം പൊട്ടിക്കുന്നത് ശബ്ദ മലിനീകരണത്തിന് വഴിവെക്കുമെങ്കില്‍ പള്ളികളിലെ ബാങ്കു വിളിയും നിരോധിക്കണമെന്ന് ത്രിപുര ഗവര്‍ണര്‍ തഥാഗതാ റോയ് പറഞ്ഞിരുന്നു. റോയി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് പറഞ്ഞത്. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്ന് കാണിച്ച് പരാതി കൊടുത്തതിനെതിരെയാണ് റോയിയുടെ ഈ പ്രതികരണം ഉണ്ടായത്.
എല്ലാ ദീപാവലിക്കും പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് പറയുന്നു. വര്‍ഷത്തില്‍ ചില ദിവസങ്ങളില്‍ മാത്രമാണ് പടക്കം പൊട്ടിക്കുന്നത്. എന്നാല്‍ പുലര്‍ച്ചെ 4:30 നുള്ള ബാങ്കു വിളിക്കെതിരെ പോരാട്ടമില്ല’ എന്നാണ് റോയി പറഞ്ഞത്.