ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു; ചികില്‍സയ്ക്കായി വിദേശത്തേക്ക് പോകുകയാണെന്ന് വിശദീകരണം

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2017 (11:27 IST)
ഗതാഗതമന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രി അവധിയിൽ പ്രവേശിക്കാനൊരുങ്ങുന്നത്. ഈ മാസം അവസാനം മുതലായിരിക്കും അദ്ദേഹം അവധിയില്‍ പ്രവേശിക്കുക എന്നാണ് വിവരം. 
 
അവധിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി തോമസ് ചാണ്ടി സംസാരിച്ചതായാണ് പുറത്തുവരുന്ന വിവരം. വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തിൽ ഇക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. 
 
തോമസ് ചാണ്ടിക്കെതിരായ ലേക് പാലസ് കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ അനുപമ നാളെ റവന്യു മന്ത്രിക്ക് കൈമാറാനിരിക്കെയാണ് തോമസ് ചാണ്ടി അവധി തേടിയത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയായിരുന്നു തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനായി ഭൂമി കയ്യേറിയതായി കണ്ടെത്തിയത്. നേരത്തെ ഉണ്ടായിരുന്ന ഭൂഘടനയ്ക്ക് മാറ്റം സംഭവിച്ചതായി കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article