ഉഴവൂർ വിജയന്റെ മരണം: തോമസ് ചാണ്ടിയുടെ അനുയായി സുൾഫിക്കർ മയൂരിക്കെതിരെ കേസെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

ഞായര്‍, 8 ഒക്‌ടോബര്‍ 2017 (12:56 IST)
എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ പാർട്ടി  നേതാവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ വളരെ അടുത്ത അനുയായിയായ സുല്‍ഫിക്കര്‍ മയൂരിക്കെതിരെ കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. 
 
ഉഴവൂരിന്റെ മരണത്തിന് തൊട്ടുമുമ്പായി അതിരൂക്ഷ പരാമർശങ്ങൾ ഉന്നയിച്ച് സുൾഫിക്കർ മയൂരി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വധഭീഷണി ഉള്‍പ്പടെയുള്ള കുറ്റങ്ങൾ ചുമത്തി സുൾഫിക്കറിനെതിരെ എഫ്ഐആർ തയാറാക്കണമെന്ന് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. 
 
ശുപാർശ ഉടൻ സർക്കാരിനു കൈമാറുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എൻസിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഉഴവൂർ വിജയനെതിരെ സംസാരിച്ച സുൾഫിക്കർ ഇതിന് പിന്നാലെ അദ്ദേഹത്തെ നേരിട്ടും വിളിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂർ വിജയൻ അസ്വസ്ഥനായി കാണപ്പെട്ടതെന്നാണ് വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍