ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും എംഎല്‍എ പിവി അന്‍വറിനുമെതിരെ അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. പുറത്തുവന്ന ആരോപണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിഎസ് കത്ത് നല്‍കി.
പ്രതിപക്ഷം സര്‍ക്കാരിനെതിരെ ശക്തമായ വിഷയങ്ങള്‍ ഉന്നയിക്കുന്നതിനിടയിലാണ് സംഭവത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് വിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടനാട്ടിൽ സ്ഥിതി ചെയ്യുന്ന തോമസ്ചാണ്ടിയുടെ ലേക്ക്പാലസ്റിസോർട്ട്കായൽ കൈയ്യേറിയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന ആരോപണമാണ് ഉയര്‍ന്നത്. അതുപോലെ പി.വി അൻവറിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കുംനിയമലംഘനം നടത്തി നിർമിച്ചതാണെന്നതായിരുന്നുആരോപണം.
അതേസമയം, തോമസ് ചാണ്ടിക്കും പി വി അന്‍വറിനുമെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരണവുമായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇരുവര്‍ക്കുമെതിരെ ഉയര്‍ന്ന ഭൂമി കയ്യേറ്റ ആരോപണം തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു തരത്തിലുള്ള മുന്‍വിധികളില്ലെന്നും റവന്യുമന്ത്രി വ്യക്തമാക്കിയിരുന്നു.