രണ്ട് ദിവസം പൊലീസിന്റെ കണ്ണുവെട്ടിച്ച് നടന്ന നിത്യാനന്ദ ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
അമേരിക്കയില്‍ കഴിയുന്ന ഒരു സ്ത്രീ ഉന്നയിച്ച ലൈംഗികപീഡന ആരോപണത്തിനു മറുപടി പറയാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് നിത്യാനന്ദയും അനുയായികളും മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചത്.