നാലുലോറികളിലെ 150 ബാഗുകളില്‍ 200 കോടിരൂപയുടെ സ്വര്‍ണവും വജ്രവും; പിന്നില്‍ തീവ്രവാദ ബന്ധം?

Webdunia
ചൊവ്വ, 2 ജൂലൈ 2013 (15:25 IST)
PRO
മുംബൈയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 200 കോടിയുടെ പണരവും ആഭരണങ്ങളും പിടികൂടി. തീവണ്ടിയില്‍ കടത്താന്‍ നാല് ലോറികളില്‍ കൊണ്ടുവന്ന പണവും ആഭരണങ്ങളും മുംബൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണ് പിടികൂടിയത്. 150 ബാഗുകളിലാണ് പണവും ആഭരണങ്ങളും നിറച്ചിരുന്നത്.

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) യും ആദായനികുതി വകുപ്പും ചേര്‍ന്നാണ് തിങ്കളാഴ്ച രാത്രി ഇവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൊറിയര്‍ കമ്പനി ജീവനക്കാര്‍ ഉള്‍പ്പെടെ 47 പേര്‍ പിടയിലായി. വിശദമായ ചോദ്യം ചെയ്യലിനു ശേഷം 20 പേരെ രാവിലെ വിട്ടയച്ചിട്ടുണ്ട്.

തീവണ്ടിയില്‍ അഹമ്മദാബാദിലേക്ക് കൊണ്ടുപോകാനാണ് പണവും ആഭരണവും ലോറികളില്‍ കൊണ്ടുവന്നതെന്ന് കരുതുന്നു. ദേശീയ സുരക്ഷാ ഏജന്‍സിക്ക് ഒരാഴ്ച മുന്‍പ് ലഭിച്ച വിവരത്തെ തുടര്‍ന്ന് രഹസ്യമായി പരിശോധന നടന്നുവരികയായിരുന്നു. പണം അയച്ചതിനു പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്നും പരിശോധിക്കും. ആദ്യമായാണ് ഇത്രയും വലിയ തുകയുടെ കള്ളക്കടത്ത് പിടികൂടുന്നത്.