നവമാധ്യമങ്ങളെ തകര്‍ത്തുകളയുമെന്ന് ഷിന്‍ഡെ

Webdunia
ചൊവ്വ, 25 ഫെബ്രുവരി 2014 (17:03 IST)
PTI
PTI
നവമാധ്യമങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ താക്കീത്. അപവാദ പ്രചാരണത്തില്‍ ഏര്‍പ്പെടുന്ന മാധ്യമങ്ങളെ തകര്‍ത്ത് കളയും എന്നായിരുന്നു ഷിന്‍‌ഡെയുടെ മുന്നറിയിപ്പ്. എന്നാല്‍ പ്രസ്താവന വിവാദമായതോടെ ഷിന്‍ഡെ മലക്കം‌മറിഞ്ഞു. മാധ്യമപ്രവര്‍ത്തനത്തെയല്ലെന്നും സോഷ്യല്‍ മീഡിയയെയാണ് താന്‍ ഉദ്ദേശിച്ചത് എന്നുമായിരുന്നു ഷിന്‍ഡെയുടെ വിശദീകരണം.

സ്വന്തം മണ്ഡലമായ മഹാരാഷ്ട്രയിലെ സോളാപുരില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഷിന്‍ഡെയുടെ പ്രസ്താവന ഉണ്ടായത്.

ഷിന്‍ഡെയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. അഴിമതിയും ഭരണപരാജയവും മൂലം സര്‍ക്കാരിന് പിന്തുണ നഷ്ടപ്പെടുന്നതില്‍ മാധ്യമങ്ങളെ പഴിചാരിയിട്ട് കാര്യമില്ലെന്നാണ് ബിജെപി അഭിപ്രായപ്പെട്ടത്.