നരേന്ദ്ര മോഡി ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ ; പി കെ കൃഷ്ണദാസ് ദേശീയ സെക്രട്ടറി
ഞായര്‍, 31 മാര്‍ച്ച് 2013 (14:00 IST)
PTI
ആറു വര്‍ഷത്തിനു ശേഷം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാനുള്ള സംഘത്തെ ബിജെപി പ്രഖ്യാപിച്ചു. യുവ എം പി വരുണ്‍ ഗാന്ധിയെ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, മുരളീധര്‍ റാവു, രാം ലാല്‍, രാജീവ് പ്രതാപ് റൂഡി, ധര്‍മ്മേന്ദ്ര പ്രധാന്‍, അനന്ത് കുമാര്‍ തുടങ്ങിയവരും ജനറല്‍ സെക്രട്ടറിമാരായി.
കേരളത്തില്‍ നിന്ന് പി കെ കൃഷ്ണദാസ് ദേശീയ സെക്രട്ടറി ആകും. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ബോര്‍ഡില്‍ ഇടം കണ്ടില്ല. യശ്വന്ത് സി ന്‍ഹ, രവിശങ്കര്‍ പ്രസാദ് എന്നിവരെ പ്രധാന സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കി.
ഉമാഭാരതി, സ‌്‌മൃതി ഇറാനി, മുഖ്താര്‍ അബ്ബാസ് നഖ‌്‌വി, പ്രഭാത് ഝാ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ, എസ് എസ് അലുവാലിയ, ബല്‍ബീര്‍ പുഞ്ച്, സത്ഹല്‍ മാലിക്, സി പി ഥാക്കൂര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു.
ഷാനവാസ് ഹുസൈന്‍, നിര്‍മ്മലാ സീതാരാമന്‍, പ്രകാശ് ജാവദേക്കര്‍, വിജയശങ്കര്‍, സുധാംശു ത്രിവേദി, മീനാക്ഷി ലേഖി, ക്യാപ്ടന്‍ അഭിമന്യൂ എന്നിവരാണ് പാര്‍ട്ടി വക്താക്കള്‍.
യുവമോര്‍ച്ചാ അഖിലേന്ത്യാ പ്രസിഡന്റായി അനുരാഗ് ഥാക്കൂര്‍ തുടരും. സുശ്രീ സരോജ് പാണ്ഡെയാണ് മഹിളാമോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ്.