പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഭീഷണി. മോദിയെയും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഐ എസിന്‍റെ കത്ത് ഗോവ പൊലീസിന് ലഭിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭീകരസംഘടനകളുടെ ഭീഷണി നേരിടുന്നതിനാവശ്യമായ സംവിധാനമുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നു.
ജനുവരി 26ന് ഐ എസ് ആക്രമണം ഇന്ത്യയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകളുണ്ടായിരുന്നു. ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രന്‍സ്വേ ഒലോന്‍ദ് ആണ് റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകുന്നത്. ഇതോടെ ഡല്‍ഹി കനത്ത സുരക്ഷാവലയത്തിനുള്ളിലാണ്.