ഇന്ത്യയുടെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദര്‍ദാസ് മോഡി അധികാരമേറ്റു. എട്ട് രാജ്യങ്ങളിലെ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മോഡി സര്‍ക്കാരിന്‍റെ സ്ഥാനാരോഹണം. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി, ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്ഷെ, മൗറീഷ്യസ് പ്രധാനമന്ത്രി നവിന്‍ രംഗൂല്‍, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള, ഭൂട്ടാന്‍ പ്രസിഡന്‍റ് ഷെറിങ് തോബ്‌ഗേ, ബംഗ്ലാദേശ് പാര്‍ലമെന്‍റ് സ്പീക്കര്‍ ഷിറിന്‍ ഷര്‍മീന്‍ ചൗധരി, മാലെ ദ്വീപ് പ്രസിഡന്‍റ് അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയൂം, പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
മന്‍മോഹന്‍ സിംഗ്, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രതിഭാ പാട്ടീല്‍, എച്ച് ഡി ദേവെഗൌഡ, എ പി ജെ അബ്‌ദുള്‍ കലാം തുടങ്ങി ഇന്ത്യയിലെ പ്രമുഖ നേതാക്കളെല്ലാം ചടങ്ങിനെത്തി.