കൊലപ്പെടുത്താനായി നദിയിലേക്ക് എറിഞ്ഞ നവജാതശിശുവിനെ നദിക്കരയിലെ വള്ളിച്ചെടികള്‍ കൈവിട്ടില്ല. ചെടികളില്‍ കുരുങ്ങിയ കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. മദ്ധ്യപ്രദേശിലെ മൊറാനാ ജില്ലയിലാണ് സംഭവം.
ഒരു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെയാണ് നദിയില്‍ എറിഞ്ഞുകൊല്ലാന്‍ ശ്രമം നടന്നത്. പക്ഷേ വിധി കുഞ്ഞിനൊപ്പമായിരുന്നു. നദിക്കരയിലൂടെ പോയ പ്രദീപ് യാദവ് എന്നയാളാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇയാള്‍ ഉടന്‍ തന്നെ നൂറാബാദ് പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.
കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പെണ്‍കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നതിലൂടെ കുപ്രസിദ്ധി നേടിയ പ്രദേശമാണ് മൊറാനാ. ഇവിടെ പിറക്കുന്ന പെണ്‍കുഞ്ഞുങ്ങളെ നദിയില്‍ എറിഞ്ഞ് കൊല്ലുന്നത് പതിവാണ്.