ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മികച്ച നടന്‍, നടി, ചിത്രം, സംവിധായകന്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഹിന്ദി ചിത്രങ്ങളോട് മത്സരിച്ച് മലയാളം, ബംഗാളി, തമിഴ്, കന്നഡ, മറാത്തി ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കപ്പെടുന്ന ചിത്രങ്ങളില്‍ പ്രധാനപ്പെട്ടത്.
മേരികോം എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രിയങ്ക ചോപ്രയും ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കങ്കണ റാവത്തും മര്‍ദാനിയിലെ അഭിനയത്തിന് റാണി മുഖര്‍ജിയുമാണ് പ്രധാനമായും മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മികച്ച നടനുള്ള പുരസ്കാരത്തിനായി കന്നഡ നടന്‍ സഞ്ചാരി വിജയ്, മുന്നറിയിപ്പിലെ അഭിനയത്തിന് മമ്മൂട്ടി, ഹൈദറിലെ അഭിനയത്തിന് ഷാഹിദ് കപൂര്‍ എന്നിവരാണ് പരിഗണനയിലുള്ളത്. പി കെയിലെ പ്രകടനത്തിന് അമീര്‍ ഖാനെയും പരിഗണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.