പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമായ ദി ഹിന്ദുവിന്റെ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന് രാജിവെച്ചു. തിങ്കളാഴ്ച ട്വിറ്ററില്‍ നല്കിയ കുറിപ്പിലാണ് അദ്ദേഹം രാജിവാര്‍ത്ത അറിയിച്ചത്.
ഹിന്ദുവിന്റെ നടത്തിപ്പ് കുടുംബം വീണ്ടും ഏറ്റെടുത്തതിനെത്തുടര്‍ന്നാണ് രാജിവെക്കുന്നതെന്ന് സിദ്ധാര്‍ഥ് വ്യക്തമാക്കി.
തിങ്കളാഴ്ച ചെന്നൈയില്‍ ഹിന്ദുവിന്റെ പ്രസാധകരായ കസ്തൂരി ആന്‍ഡ് സണ്‍സ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് എന്‍ രവിയെ ഹിന്ദുവിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി തിരഞ്ഞെടുത്തിരുന്നു. മാലിനി പാര്‍ഥസാരഥിയാണ് പുതിയ എഡിറ്റര്‍.