മഹാരാഷ്ട്ര റവന്യു മന്ത്രി ഏക്‌നാഥ് ഗഡ്‌സെ രാജിവച്ചു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ടെലിഫോണ്‍ സംഭാഷണ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ബി ജെ പിയുടെ സഖ്യകക്ഷിയായ ശിവസേന ഉള്‍പ്പടെ ഗഡ്‌സെക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് രാജി. സര്‍ക്കാര്‍ ഭൂമി കയ്യേറിയ കേസിലും ഗഡ്‌സെക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. അര്‍ധരാത്രി പ്രധാനമന്ത്രിയുമായും ഫട്നാവിസ് ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗഡ്‌സെയുടെ രാജി.
അതേസമയം, സംഭവത്തെക്കുറിച്ച് വസ്തുതാപരമായ കാര്യങ്ങള്‍ മാത്രമേ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുള്ളൂവെന്നും തുടര്‍നടപടി പാര്‍ട്ടി കൈക്കൊള്ളട്ടേയെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.