തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ സ്ഥാനത്തുനിന്നും ഷോമ ചൌധരി രാജിവച്ചു. ഇന്ന് രാവിലെയാണ് ഷോമ ചൌധരി രാജിവെച്ചത്. തെഹെല്‍കയിലെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും പലരും രാജിവെച്ചിരുന്നു.
തെഹല്‍ക പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഗോവ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം തെഹെല്‍ക എംഡി ഷോമ ചൌധരിയെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
തരുണ്‍ തേജ്പാല്‍ പനാജിയിലെ ഹോട്ടലിലെ ലിഫ്റ്റിനകത്തുവെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പരാതി ഷോമ ചൌധരിക്ക് നല്‍കിയിരുന്നെങ്കിലും പരാതി കൈകാര്യം ചെയ്ത രീതിയില്‍ പിഴവുണ്ടെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.