തീപിടിച്ച താഴ്‌വരയും തെരുവുകളും; കശ്മീരിലെ വിഷാദം ബാധിച്ച കുട്ടികളുടെ വരകൾ വൈറലാകുന്നു

Webdunia
ചൊവ്വ, 30 മെയ് 2017 (10:23 IST)
ഇന്ത്യക്ക് സ്വാന്തത്ര്യം ലഭിച്ച അന്ന് മുതൽ കാശ്മീർ അനുഭവിക്കുന്നത് അവസാനിക്കാത്ത രാഷ്ട്രീയ പ്രതിസന്ധികളാണ്. ഒപ്പം അതിർത്തികൾ കടന്നുള്ള ആക്രമണവും. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും അവകാശവാദങ്ങൾക്കിടയിൽ ബുദ്ധിമുട്ടുന്നത് കശ്മീരിലെ ജനങ്ങളാണ്.
 
പെല്ലറ്റുകളൂം തോക്കുകളും കവരുന്ന കുട്ടിക്കാലങ്ങളാണ് കശ്മീരിലെ കുട്ടികളുടെത്. ഇപ്പോഴിതാ, കുട്ടികൾ വരച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. വിഷാദരോഗവും യുദ്ധബാധിത മേഖലകളില്‍ കഴിയുന്നവരുടെയും കണക്കുകൾ ഞെട്ടിക്കുന്നതാണ്. 
 
ശ്മീരിലെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ വരയ്ക്കുന്നത് വെടിവെപ്പിന്റെയും സൈനിക ആധിപത്യത്തിന്റെയും പെല്ലറ്റ് ഫയറിങ്ങിന്റെയും പ്രതിഷേധക്കാരുടെയും ചിത്രങ്ങളാണെന്ന് ശ്രീനഗറില്‍ നിന്നും ബിബിസിയുടെ സൗതിക് ബിശ്വാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടിലിരിക്കെ പെല്ലറ്റ് കൊണ്ട് പരിക്കേറ്റ ഒന്നരവയസ്സുകാരിയും ഇതില്‍ പെടും.
Next Article