തനിക്കെതിരായ ആരോപണങ്ങളില്‍ പാര്‍ലമെന്‍റില്‍ തിരിച്ചടിച്ച് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. തന്‍റെ ഭര്‍ത്താവോ മകളോ ലളിത് മോഡിയില്‍ നിന്ന് ഒരുരൂപ പോലും വാങ്ങിയിട്ടില്ലെന്ന് സുഷമ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിയായിരുന്ന പി ചിദംബരത്തിന്‍റെ ഭാര്യ നളിനി ചിദംബരം, ലളിത് മോഡിയില്‍ നിന്ന് ഒരുകോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും സുഷമ ആരോപിച്ചു.
തന്‍റെ ഭര്‍ത്താവ് ഒരുസമയത്തും ലളിത് മോഡിയുടെ അഭിഭാഷകനായിരുന്നിട്ടില്ല. ഭര്‍ത്താവോ മകളോ ഒരു രൂപ പോലും ലളിത് മോഡിയില്‍ നിന്ന് വാങ്ങിയിട്ടില്ല. എന്നാല്‍ നളിനി ചിദംബരം പണം വാങ്ങിയിട്ടുണ്ട് - സുഷമ സ്വരാജ് ആരോപിച്ചു.
യു പി എ ഭരണകാലത്താണ് ഐ പി എല്‍ വിവാദമുണ്ടായത്. അന്ന് ലളിത് മോഡിയെ സംരക്ഷിച്ചത് ആ സര്‍ക്കാരാണ് - സുഷമ പറഞ്ഞു.
ഭോപ്പാല്‍ ദുരന്തത്തെയും ബോഫോഴ്സ് ഇടപാടിനെയും കുറിച്ച് കത്തിക്കയറിയ സുഷമ സ്വരാജ് ആ വിവാദങ്ങളില്‍ രാജീവ് ഗാന്ധിക്ക് പങ്കുണ്ടായിരുന്നതായും ആരോപിച്ചു.