താനെ നഴ്സിംഗ് സ്കൂളിന് അരുണ ഷാന്‍ബാഗിന്റെ പേര് നല്കും

Webdunia
ബുധന്‍, 20 മെയ് 2015 (15:39 IST)
മഹാരാഷ്‌ട്രയിലെ താനെ നഴ്സിംഗ് സ്കൂളിന് അരുണ ഷാന്‍ബാഗിന്റെ പേരു നല്കും. മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ആണ് ട്വിറ്ററിലൂടെ അറിയിച്ചത്.
 
ജോലി ചെയ്തിരുന്ന ആശുപത്രിയിലെ തൂപ്പുകാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ 42 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിഞ്ഞ അരുണ കഴിഞ്ഞദിവസമായിരുന്നു മരിച്ചത്. അരുണ അബോധാവസ്ഥയില്‍ കഴിഞ്ഞ സൗത്ത് മുംബൈയിലെ കെ ഇ എം ആശുപത്രിയിലെ നാല് എ വാര്‍ഡ് അവരുടെ സ്മാരകമായി നിലനിര്‍ത്തണമെന്ന് ആശുപത്രിയിലെ നഴ്‌സുമാര്‍ അധികൃതരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. 
 
ഇതിന്റെ ഭാഗമായി അരുണയുടെ ചിത്രം അവര്‍ നാല് എ വാര്‍ഡില്‍ സ്ഥാപിച്ചു. നാല്പതു വര്‍ഷത്തിലേറേ കാലമായി അരുണയെ പരിചരിച്ച നഴ്‌സുമാര്‍ തന്നെയാണ് അവരെ വാര്‍ഡില്‍ നിന്ന് മാറ്റാന്‍ നടന്ന ശ്രമങ്ങള്‍ പലതവണ തടഞ്ഞത്.