മുന്‍ മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കി തമിഴകത്തിന് തിരിച്ചു നല്കിയ ജഡ്‌ജിയോട് തമിഴ്മക്കള്‍ക്കുള്ള സ്നേഹം അത്ര പെട്ടെന്നൊന്നും അവസാനിക്കില്ല. ജയലളിതയുടെ വിധി പ്രഖ്യാപിച്ച കര്‍ണാടക ഹൈക്കോടതി ജഡ്‌ജി കുമാരസ്വാമിയെ മറന്നുകളയാനും തമിഴകം ഒരുക്കമല്ല. നവജാതശിശുക്കള്‍ക്ക് കുമാരസ്വാമി എന്ന് പേരു നല്കിയാണ് ജഡ്‌ജിയോടുള്ള നന്ദി പ്രകടിപ്പിക്കുന്നത്.