ഡിംപിള്‍ യാദവ്‌ കനൌജില്‍ നിന്ന് ജനവിധി തേടും

Webdunia
ശനി, 26 മെയ് 2012 (15:34 IST)
PTI
PTI
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ്‌ യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ്‌ കനൌജ്‌ ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടും. ജൂണ്‍ 24-ന്‌ ആണ്‌ ഇവിടെ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്.

ഡിംപിളിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസമാണ്‌ സമാജ്‌വാദി പാര്‍ട്ടി തീരുമാനം കൈക്കൊണ്ടത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ ശേഷം അഖിലേഷ് കനൌജ് എം പി സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

ഡിംപിള്‍ ഇത് രണ്ടാം തവണയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2009-ല്‍ ഫിറോസാബാദ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ഡിംപിള്‍ പരാജയപ്പെട്ടിരുന്നു.