ഡാറ്റാ സെന്റര്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടന്ന് സര്‍ക്കാര്‍. കേസിന്റെ നടപടികള്‍ അവസാനിപ്പിക്കുന്നതായി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്ന് സുപ്രീംകോടതി ഒക്ടോബര്‍ ഏഴിന് ഇക്കാര്യം രേഖാമൂലം നല്‍കണമെന്ന് സര്‍ക്കാറിനെ അറിയിച്ചു.
ഡാറ്റാ സെന്റര്‍ കേസ് അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ നടപടിയെ രൂക്ഷമായിട്ടാണ് സുപ്രീംകോടതി വിമര്‍ശിച്ചത്.മന്ത്രിസഭ തീരുമാനിക്കും മുമ്പ് എങ്ങനെയാണ് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ സിബിഐ അന്വേഷണം സംബന്ധിച്ച് അറിയിച്ചതെന്നാണ് കോടതി ചോദിച്ചത്.
ഡാറ്റാ സെന്റര്‍ കേസില്‍ സംസ്ഥാനസര്‍ക്കാറിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് അറ്റോര്‍ണി ജനറലായിരുന്നു. നേരത്തെ കേരളത്തിന് വേണ്ടി ഹാജരായത് അഡ്വക്കറ്റ് വി ഗിരിയായിരുന്നു.