ഡല്‍ഹി കൂട്ടമാനഭംഗക്കേസ് വധശിക്ഷ; ഹൈക്കോടതിയില്‍ വാദം ഇന്നാരംഭിക്കുന്നു

Webdunia
ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (09:18 IST)
PTI
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് വേണ്ടിയുള്ള വാദം ഹൈക്കോടതിയില്‍ ഇന്ന് ആരംഭിക്കുന്നു.

വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി ദിവസവും വാദം കേള്‍ക്കുമെന്നു ജസ്റ്റിസ്‌ രേവ ഖെത്രാപാല്‍, പ്രതിഭാ റാണി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ അറിയിച്ചു. വാദത്തിനിടെ പ്രതികള്‍ക്ക്‌ അപ്പീല്‍ നല്‍കാം. വിചാരണ കോടതി അനുവദിച്ച ഒരു മാസത്തെ സമയപരിധിക്കകം അപ്പീല്‍ നല്‍കുമെന്നു പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു.

പ്രതികളായ മുകേഷ്‌ സിങ്‌, അക്ഷയ്‌ താക്കൂര്‍, പവന്‍ ഗുപ്‌ത, വിനയ്‌ ശര്‍മ എന്നിവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. പ്രതികളെ പൊതുജനത്തിനു വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട്‌ ഒരുകൂട്ടം സ്‌ത്രീകള്‍ ബഹളംവച്ചതു കോടതിമുറിക്കു പുറത്തു നാടകീയ രംഗങ്ങള്‍ക്കിടയാക്കി.