ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ വധശിക്ഷ ലഭിച്ച പ്രതികളില്‍ രണ്ട് പേര്‍ക്ക് പഠനം തുടരാന്‍ കോടതി അനുമതി നല്‍കി. വിനയ് ശര്‍മ, അക്ഷയ് സിംഗ് താക്കൂര്‍ എന്നിവര്‍ക്കാണ് പഠനം തുടരാന്‍ അനുമതി നല്‍കിയത്.
ഇന്ത്യയില്‍ വിദ്യാഭ്യാസം മൗലികാവകാശമാണെന്ന് നിയമം പരിഗണിച്ചാണ് ഡല്‍ഹി കോടതി ഇവര്‍ക്ക് പഠനം തുടരാനുള്ള അനുമതി നല്‍കിയത്. വിനയ് ശര്‍മ ഡല്‍ഹി സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു.
എന്നാല്‍ കേസില്‍ ഉള്‍പ്പെട്ടത്തിനാല്‍ ആദ്യ വര്‍ഷത്തിലെ പരീക്ഷ എഴുതാനായില്ല. അക്ഷയ് സിംഗ് താക്കൂറിനും പഠനം തുടരണമെന്ന് അക്ഷയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഇരുവര്‍ക്കും പഠനം തുടരാന്‍ കോടതി അനുവാദം നല്‍കിയത്.
തീഹാര്‍ ജയിലില്‍ ഡല്‍ഹി സര്‍വകലാശാല ഏര്‍പ്പെടുത്തിയ സൗകര്യം ഉപയോഗിച്ചാണ് ഇവര്‍ പഠനം തുടരുക.