ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം. 22 വയസുകാരിയെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഡല്‍ഹി ഗുഡ്ഗാവില്‍ ആണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. മൂന്നംഗസംഘമാണ് യുവതിയെ പീഡിപ്പിച്ചത്.
മൂന്നംഗസംഘം22 കാരിയെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റിക്കോണ്ട് പോകുകയായിരുന്നു എന്ന് യുവതി പൊലീസില്‍ മൊഴി നല്കി. കാറില്‍ വച്ച് യുവതിയെ മാറി മാറി പീഡിപ്പിച്ച് ശേഷം ഡല്‍ഹിക്ക് സമീപത്തുള്ള പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് യുവതി മൊഴിനല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസ് പൊലീസ് ഫയലുചെയ്തു. പ്രതികളെ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.