ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റിസര്‍വ് ചെയ്ത ബര്‍ത്തിലെ ഉറക്കം ഇനി രാത്രി 10 മുതല്‍ രാവിലെ ആറുവരെ മാത്രം

Webdunia
ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (16:11 IST)
ഇനി മുതല്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് അന്തം‌വിട്ട് കിടന്നുറങ്ങാന്‍ കഴിയില്ല. റിസര്‍വ് ചെയ്ത ബര്‍ത്തിലെ ഉറക്കം  ഇനിമുതല്‍ രാത്രി 10 മുതല്‍ രാവിലെ ആറുവരെ മാത്രം. ബാക്കി സമയം മറ്റ് യാത്രക്കാര്‍ക്കുകൂടി ഇരിക്കാന്‍ സൗകര്യം നല്‍കണമെന്ന് റെയില്‍വേ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
 
സൈഡ് അപ്പര്‍ ബര്‍ത്ത് ബുക്ക് ചെയ്തവര്‍ക്ക് രാത്രി പത്ത് മുതല്‍ രാവിലെ ആറുവരെ ലോവര്‍ ബര്‍ത്തില് ഇരിക്കാനുള്ള അവകാശം ഉന്നയിക്കാന്‍ കഴിയില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നേരത്തേ സമയം രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയായിരുന്നു. എന്നാല്‍, ഇത്തരക്കാര്‍ അനുവദനീയമായ സമയത്തില്‍ കൂടുതല്‍ ഉറങ്ങുന്നതാണ് പുതിയ തീരുമാനത്തിനു പിന്നിലെ കാരണം.
Next Article