ട്രെയിന്‍ ടിക്കറ്റ്: അഡ്വാന്‍സ് ബുക്കിംഗ് രണ്ടു മാസമായി കുറച്ചു

Webdunia
വെള്ളി, 26 ഏപ്രില്‍ 2013 (12:52 IST)
PTI
PTI
ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള കാലാവധി രണ്ടു മാസമായി കുറച്ചു.
ഇനി മുതല്‍ 60 ദിവസം മുമ്പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. നേരത്തെ 120 ദിവസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. പുതുക്കിയ ക്രമീകരണം മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

യാത്രാദിവസം ഉള്‍പ്പെടാതെ, 60 ദിവസം മുമ്പ് വരെ ഇനി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന തീരുമാനം ആയിരിക്കും എന്നാണ് റയില്‍‌വെ പ്രതീക്ഷിയ്ക്കുന്നത്. ടിക്കറ്റ് ബുക്കിംഗിന്റെ പേരില്‍ നടക്കുന്ന വന്‍‌ക്രമക്കേട് തടയുന്നതിനാണ് ഇതെന്നും റയില്‍‌വെ അറിയിച്ചു.

എന്നാല്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് 360 ദിവസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.