ടിപി വധക്കേസിന്റെ രണ്ടാംഘട്ട അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് മുല്ലപ്പള്ളി
ശനി, 21 സെപ്‌റ്റംബര്‍ 2013 (18:39 IST)
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ രണ്ടാംഘട്ട അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്‍എംപിയും ചന്ദ്രശേഖരന്റെ കുടുംബവും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളസമൂഹവും ഇതാണ് ആഗ്രഹിക്കുന്നത്. ഡല്‍ഹി സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. വീണ്ടും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.