കോടതി വളപ്പില്‍ പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി ബി എന്‍ ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള സമിതി ഇന്നു ഹൈക്കോടതി സന്ദര്‍ശിക്കും.
സായുധ പൊലീസിന് ഹൈക്കോടതി വളപ്പില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തുകയാണു പ്രാഥമിക ലക്‍ഷ്യം. രണ്ടാഴ്ചയ്ക്കുള്ളില്‍ സമിതി സുപ്രീം കോടതിക്കു റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍, സംഭവത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ കോടതി ബഹിഷ്കരണം തുടരുകയാണ്.
എല്‍ ടി ടി ഇ വിരുദ്ധ പ്രസ്താവന നടത്തിയ ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്‌മണ്യം സ്വാമിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 19ന് അഭിഭാഷകര്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
പ്രകടനം നടത്തിയ അഭിഭാഷകര്‍ കോടതിക്ക് മുന്നില്‍ വച്ച് പൊലീസിന് നേരെ കല്ലെറിയുകയും. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു.