ജയിലില്‍ കഴിഞ്ഞപ്പോള്‍ മേമന്‍ നേടിയത് രണ്ട് ബിരുദാനന്തരബിരുദങ്ങള്‍

വെള്ളി, 31 ജൂലൈ 2015 (13:08 IST)
ചാര്‍ട്ടേണ്ട് അക്കൌണ്ടന്റ് ആയിരുന്ന യാക്കൂബ് മേമന്‍ ജയിലില്‍ കഴിഞ്ഞ കാലയളവില്‍ രണ്ട് ബിരുദാനന്തരബിരുദങ്ങള്‍ നേടി. പൊളിറ്റിക്കല്‍ സയന്‍സിലും ഇംഗ്ലീഷ് സാഹിത്യത്തിലുമായിരുന്നു ബിരുദങ്ങള്‍ നേടിയത്.
 
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു ജയില്‍വാസ കാലത്ത് പഠനം നടത്തിയത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ 58 ശതമാനം മാര്‍ക്കോടെ പാസായ മേമന്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ 56 ശതമാനം മാര്‍ക്ക് നേടി.
 
ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്തിരുന്ന യാക്കൂബ് മേമന്‍ അറബിക്, മേമണി, ഹിന്ദി, മറാത്തി ഭാഷകളും അനായാസമായി സംസാരിക്കുകമായിരുന്നു. ജയിലിലെ മറ്റു തടവുകാര്‍ എഴുത്തുകള്‍ എഴുതാനും അപ്പീലുകള്‍ തയ്യാറാക്കാനും യാക്കൂബിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്.
 
ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും ക്രമിനില്‍ നിയമനടപടി ചട്ടങ്ങളെക്കുറിച്ചും യാക്കൂബിന് തികഞ്ഞ അവഗാഹം ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക