ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിത ടിവി കാണുന്ന വീഡിയോ തന്റെ പക്കലുണ്ടെന്ന് എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരന്. ജയലളിതയുടെ മരണം അന്വേഷിക്കുന്ന കമ്മീഷന് മുമ്പാകെ തെളിവായി ഇത് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വി ശശികലയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ജയളിലത നൈറ്റി ധരിച്ചിരിക്കുന്ന ചിത്രം പുറത്തുവിടാത്തത് മുഖ്യമന്ത്രിയെന്ന നിലയിലുളള അവരുടെ അന്തസ്സ് സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും ദിനകരന് പറഞ്ഞു. തന്റെ ഇമേജിനെക്കുറിച്ചും പൊതു ജീവിതത്തിനിടയിലെ അന്തസ്സിനെക്കുറിച്ചും ജയലളിത എപ്പോഴും ബോധവതിയായിരുന്നു. നൈറ്റ് ഗൗണ്‍ പോലുള്ള വസ്ത്രങ്ങളില്‍ തന്നെ പുറമേയുള്ളവര്‍ കാണുന്നത് അവര്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ദിനകരന് പറഞ്ഞു. അതിനാല്‍ ഈ വീഡിയോ തങ്ങള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.