സാഹചര്യം കൈവിട്ടു പോയേക്കാം എന്ന സാഹചര്യമുള്ളതിനാൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ചെന്നൈയിൽ നിയോഗിക്കും. രാവിലെ ഏഴുമണിയോടെ എല്ലാ പൊലീസ് ജീവനക്കാരും ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് ഡി ജി പി നിർദേശം നൽകി. തമിഴ്നാട് അതിർത്തികളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അര്‍ധസൈനിക വിഭാഗങ്ങളോടും കര്‍ണാടക പൊലീസിനോടും ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കി. തമിഴ്‌നാട് ആവശ്യപ്പെടുന്ന ഏത് സഹായവും നൽകാൻ തയാറാണെന്ന് കേന്ദ്രവും വ്യക്തമാക്കി കഴിഞ്ഞു.