ജയയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്‌ഷ്യം വഹിക്കാന്‍ സൂപ്പര്‍ താരങ്ങളും

Webdunia
ശനി, 23 മെയ് 2015 (11:15 IST)
നീണ്ട 217 ദിവസത്തെ ഇടവേളയ്ക്കു ശേഷം ജയലളിത വീണ്ടു മുഖ്യമന്ത്രിയാകുമ്പോള്‍ സാക്ഷിയാകാന്‍ സൂപ്പര്‍ താരങ്ങളും എത്തി. രജനികാന്ത്, ശരത്‌ കുമാര്‍, പാര്‍ത്തി, പ്രഭു, വിക്രം എന്നീ താരങ്ങളാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.
 
ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ നേരത്തെ തന്നെ എത്തിയിരുന്നു. ബി ജെ പി ദേശീയ സെക്രട്ടറി എച്ച് രാജയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.
 
ഐ സി സി ചെയര്‍മാന്‍ എന്‍ ശ്രീനിവാസനും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിന് മദ്രാസ് സര്‍വ്വകലാശാലയുടെ സെന്റിനറി ഹാളിലേക്ക് എത്തിയ ജയയെ ഹര്‍ഷാരവത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
 
സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന മദ്രാസ് സര്‍വ്വകലാശാലയ്ക്ക് പുറത്ത് ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് എത്തിയിരിക്കുന്നത്.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബീച്ച് റോഡ് താല്‍കാലികമായി അടച്ചിരിക്കുകയാണ്.