ബുധനാഴ്ച നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീരില്‍ മുന്‍കരുതലെന്ന നിലയില്‍ അറുനൂറോളം പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. തെരഞ്ഞെടുപ്പിനെതിരെ പ്രചാരണം നടത്തുന്ന വിഘടനവാദി നേതാക്കള്‍ വീട്ടുതടങ്കലിലാണ്.
ഇനിയും മുന്നൂറോളം പേരെ കൂടി അറസ്റ്റ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരു സൈനികാഭ്യാസമായി മാറിയിരിക്കുകയാണെന്നും ജനങ്ങള്‍ വോട്ടിംഗില്‍നിന്ന് മാറിനില്‍ക്കണമെന്നുമാണ് വിഘടനവാദികള്ആവശ്യപ്പെടുന്നത്.