ജന്‍ കി ബാത്തുമായി മോദി എത്തുന്നു

Webdunia
ചൊവ്വ, 23 മെയ് 2017 (11:24 IST)
പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തി’ന് കേന്ദ്ര മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെ പറ്റി ജനങ്ങളുടെ പ്രതികരണമറിയുന്നതിന് ‘ജന്‍ കി ബാത്തു’മായി ബിജെപി എത്തുന്നു. മോദി മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് ഇത്തരം പദ്ധതി മുന്നോട്ട് കൊണ്ടുവരുന്നത്. ഇതിനൊപ്പം മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് യുവാക്കളെ ലക്ഷ്യമിട്ട് മോദി ഫെസ്റ്റ് നടത്തും. 
 
മെയ് 26മുതല്‍ ജൂണ്‍ 15 വരെയാണ് എന്‍ഡിഎ സര്‍ക്കാറിന്റെ വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നത്. അതില്‍  20 ദിവസത്തെ ആഘോഷത്തിലാണ് ജന്‍ കി ബാത്ത് അവതരിപ്പിക്കുന്നത്. ഇത് കുടാതെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. പ്രധാനമന്ത്രിയും പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷായും 450തോളം മുതിര്‍ന്ന നേതാക്കളും 900 നഗരങ്ങള്‍ സഞ്ചരിച്ച് പ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. 
Next Article